Sree Narayana GURU
Advertisement
Monday, 15 July 2013
ക്ഷേത്രങ്ങളിൽ അർത്ഥ നഗ്നരാവുന്നതിന്റെ പിന്നിലെ കാണാപ്പുറം
പുരുഷന്മാര്‍ ഷര്‍ട്ടൂരി ക്ഷേത്രദര്‍ശനം നടത്തണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ കാരണം- ക്ഷേത്രാന്തരീക്ഷത്തിലെ മന്ത്ര- മണി-നാദം-ശുദ്ധ ഭക്‌തിഗീതങ്ങള്‍- ഇവയുടെ ഊര്‍ജ്‌ജശക്‌തി ശരീരത്തിന് നേരിട്ട് പരമാവധി ലഭിക്കാനാണ്. സ്‌ത്രീകള്‍ക്ക് ഇക്കാര്യത്തിലുള്ള അപ്രായോഗികത്വം കണക്കിലെടുത്താല്‍- അവര്‍ ഒന്നോ, രണ്ടോ സ്വര്‍ണ്ണമാല കൂടുതലായി ധരിച്ചാല്‍ ഈ ഊര്‍ജ്‌ജനഷ്‌ടം പരിഹരിക്കാവുന്നതേയുള്ളൂ.
ഇങ്ങനെ പറയാൻ കാരണം :
ബ്രാഹ്മണരെ പൂണൂൽ കണ്ടു തിരിച്ചറിയാൻ ഉള്ള എളുപ്പവഴിയും സ്വന്തം ശരീരം സ്ത്രീകളെ കാണിക്കുന്നതിനുള്ള സവർണ - ബ്രാഹ്മണ ത്വരയും അല്ലെ ??????
ഇന്ന് വരെ മന്ത്ര മണി നാദങ്ങൽക്കു എന്തേലും എനർജി ഉള്ളതായി തെളിവ് ഒന്നും ഇല്ല . അറിയാൻ കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ ചുമ്മാ ഉണ്ട് എന്ന് പറയുന്നതിൽ എന്ത് യുക്തി ആന്നുള്ളത് .. ശരീരത്തിൽ ഉള്ള radiation ഒട്ടും significant അളവിൽ അല്ല ഉള്ളത് . ശരീരത്തിൽ ചൂട് ഉണ്ടെന്നു കരുതി ആ ചൂട് കൊണ്ട് വെള്ളം തിളപ്പിക്കാൻ പറ്റുമോ ..എന്ന് പറയുന്നത് പോലെ ശരീരത്തിലെ radiation അത്ര വലിയ significant അളവിൽ ഒന്നും അല്ല .. മാത്രവുമല്ല എല്ലാ ജീവനുള്ള വസ്തുവിലും ഉള്ള തെർമൽ എനർജി ആന്നു മനുഷരിലും ഉള്ളത് .. അത് കുറച്ചു മണി കിലുങ്ങുംബോലും മന്ത്രം ജപിക്കുമ്പോലും എന്ത് മാറ്റം ഉണ്ടാവാൻ ആന്നു .. അതിൽ നിന്നും എനർജി പുറത്തു വന്നാൽ മനുഷ്യന്റെ dna മാറ്റം വന്നു കാൻസർ അല്ലേൽ വന്ധ്യത തിമിരം ഒക്കെ വരും . മനുഷ്യ സരീരത്തിൽ നിന്ന് ഉണ്ടാകുന്ന radiation നമ്മുടെ ത്വക്കിന്റെ കവർ ചെയ്തു പോകാൻ പോലും കരുത്ത് ഇല്ലാത്തതാണ് എന്നതാണ് വാസ്തവം . സത്യത്തിൽ അത് വെറും നോണ്‍ ionising radiation ആന്നു .. എന്ന് വച്ചാൽ യാതൊരു വിദ എനർജി influence ഇല്ലാത്ത particles .. പിന്നെ ഉള്ള radiation emit ചെയ്യുന്നത് ഭക്ഷണത്തിൽ വെള്ളത്തിൽ ഒക്കെ കൂടി നമ്മുടെ ഉള്ളിൽ എത്തുന്ന പൊട്ടാസിയം പോലുള്ള ചില മൂലകങ്ങളിൽ നിന്നുമാണ് .. അതും ലോകത്തുള്ള ഒരു mirco detector പോലും പിടിച്ചെടുക്കാൻ കഴിയുന്ന അളവ് പോലും ഇല്ല കാരണം കുടലിന്റെ ഭിത്തിയും ഇത് absorb ചെയ്യുന്ന രക്തവും വലിയ തോതിൽ radiation sensitive ആന്നു . ഇത് രണ്ടും വൻതോതിൽ cell multiplying നടക്കുന്നതു ആന്നു . അത് കൊണ്ട് അവ വളരെ sensitive ആന്നു . human body radiation power പഠിക്കാനായി തുടങ്ങിയ വിദേശ ഗവേഷണങ്ങൾ ഒക്കെ വെറും useless topic എന്ന് പറഞ്ഞു ഉപേക്ഷിക്കുക ആയിരുന്നു . മന്ത്ര - മണി radiation എനർജി same category ആന്നു , എന്തിനാണ് സുഹൃത്തുക്കളെ ബ്രാഹ്മാന്യതിനെ വിഴുപ്പുകൾ - ഗുരു നമുക്ക് അറിവ് ജ്ഞാനവും തന്നിട്ടും വീണ്ടും നമ്മൾ ചുമക്കുന്നത് .. ഞാൻ പച്ചയായ സത്യം അന്ന് വിളിച്ചു പറഞ്ഞത് . ഇന്ന് അമ്പലത്തിനകത് നമ്മളെ കൊണ്ട് ഉടുതുണി ഉരിയിക്കുന്നവർ ഇന്നലെ പാടത്തും പറമ്പിലും അവർണന്റെ ആചാരം ആയി മേല്മുണ്ട് സ്ത്രീകളും പുരുഷന്മാരും മാറ്റി നിന്ന് കൊടുക്കേണ്ടിയിരുന്നു . മേല്മുണ്ട് സമരം എന്ന് കേട്ടിട്ടുണ്ടോ സുഹൃത്തുക്കളെ . ആ ഞരമ്പ് രോഗത്തിന്റെ ബാക്കി പത്രം ആന്നു ഇന്ന് സ്വന്തം അടികാരത്തിൽ ഉള്ള അമ്പലങ്ങളിൽ സവർണർ നടത്തുന്നത് . ഇത് ശുദ്ധ തെമ്മാടിത്തരം തന്നെ അല്ലേ .
Friday, 12 July 2013
അയിത്തം പുതിയ രൂപത്തിൽ
മന്ത്ര ജപങ്ങൾ ഒക്കെ തുടങ്ങിയ ഉത്തര ഇന്ത്യയിൽ ക്ഷേത്രങ്ങളിൽ കയറാൻ വസ്ത്രം മാറേണ്ട ആവിശ്യം ഇല്ല . അവിടെ പൂജാരി നേരിട്ടാണ് നമ്മുടെ നെറ്റിയിൽ പ്രസാദം തൊട്ടു തരുന്നത് . കേരളത്തിൽ ഈ പൂജ ചെയ്യുന്നവരെ സ്പർസിക്കരുതു എന്ന് പറയുന്നത് കാള കാമം കരഞ്ഞു തീര്ക്കും എന്ന് പറയുന്ന പോലെ പഴയ മനസിലുള്ള അയിത്തത്തിന്റെ കാണിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ഒരു വ്യാഖ്യാനം അന്ന് . നീ ഒക്കെ എന്നെ തൊട്ടു അശുദം ആക്കരുത് എന്നാ പക്കാ അയിത്തം പുതിയ രൂപത്തിൽ എത്തിയത് . പിന്നെ പണ്ട് കാലത്ത് ഓച്ചനിച്ച് നിക്കുക എന്ന അനുഷ്ടനാതിന്റെ പുതിയ രൂപം അണ് അമ്പലങ്ങളിൽ എങ്കിലും മറ്റുള്ളവരെ കൊണ്ട് ഉടുതുണി അഴിപ്പിക്കുക എന്നുള്ളത് . അതിനു വിശ്വാസമോ ആചാരമോ മേമ്പൊടി ചാര്തിയാൽ എന്ത് പറയാൻ അന്ന്
Friday, 14 June 2013
കമ്മ്യൂണിസ്റ്റ്‌കാരോട് ഈഴവൻ എന്ന നിലക്ക് പറയാൻ ഉള്ളത്
കമ്മ്യൂണിസ്റ്റ് അനുഭാവികൾക്ക് കമ്മുനിസോം എങ്ങനനൊ അത് പോലെ തന്നെയാണ് ഈഴവർക്കു ഗുരുദർശനങ്ങലും....അദികരതിനും വോടിനും വേണ്ടി ആരെയെക്കയാ അനുകുലിക്കുന്നതു (ഉദാഹരണം മദനി)എന്ന് ഒരു കമ്മ്യൂണിസ്റ്റ് അനുയായിം ചിന്തിക്കാറില്ല.. അത് പോലെ തന്നെ ഗുരുദർസനം അതിന്റെ പ്രചരണം മാത്രമേ ഈഴവർക്കു പ്രദാനം ആയിട്ടുള്ളൂ... അതിന് ഈഴവ സമുദായത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശത്രുകൾ അല്ലാതെ ആരെയും ഒഴിവാക്കേണ്ട ആവിശ്യം ഈഴവർക്കു ഇല്ല.. മോഡി ഗുരുദർസനങ്ങലെ തള്ളി പറഞ്ഞിട്ട് ഉണ്ടോ എന്നത് ആന്നു നമുക്ക് പ്രദാനം..ഇനി തള്ളി പറഞ്ഞിട്ടുണ്ടെൽ തന്നെ മോഡിക്ക് ലോക ഗുരുവായ ഇന്ന് വരെ ആർക്കും ചിന്തിക്കാൻ പോലും കഴിയാതിരുന്ന മഹത്തായ ആശയങ്ങൾ ലൊകതിനും മനുഷരാസിക്കു മുഴുവൻ പ്രദാനം ചെയ്താ ഗുരുവിനെ കുറിച്ച് അറിയിച്ചു കൊടുക്കേണ്ട കടമ ഗുരുവിന്റെ അനുയയികല്ക്ക് ഉണ്ട്.... ഈഴവ സമുദായം എന്നും പല തട്ടുകളിൽ ആയി നിക്കുന്നത് കൊണ്ടുള്ള ഗുണം ഏറ്റവും കുടുതൽ അനുഭാവിചിട്ടുല്ലവർക്ക് ആന്നു മോഡി വന്നപ്പോൾ ഭയന്ന്നത്... മോഡിയെ അനുകുളിക്കുന്നുവോ ഇല്ലയോ എന്നത് ഓരോ ഈഴവൻടെയും വ്യക്തിപരമായ താല്പര്യം മാത്രം ആന്നു..അതിൽ മറ്റൊരു പ്രസ്ഥാനതിനും ഇടപെടാൻ അവകാശം ഇല്ല..ഭൂമിയിൽ തന്നെ ഏറ്റവും സ്വടന്റ്രമായി ചിന്തിക്കുന്ന ജനവിഭാഗം ആന്നു ഈഴവർ ..അത് മാത്രം മതി ശ്രീ നാരായണ ഗുരു ആരാണ് എത്ര വലുതാണ് ഗുരു നമ്മിൽ ആശയപരമായി ചെലുത്തിയതു എന്ത് എന്നു മനസിലാക്കാൻ ... ഒരു പ്രശ്നം ഉണ്ടായാൽ അതിൽ ന്യായം മാത്രം നോക്കുന്ന സ്വന്തം സമുദായത്തെ ഇതു തെറ്റിനും കൂട്ട് നിക്കുന്നവർ അല്ലാതെ ഏക ജനവിഭാഗം ആണ് ഈഴവർ... അത് കൊണ്ട് ആരെ തല്ലണം ആരെ കൊള്ളണം എന്ന് ത്രിരിച്ചറിയാൻ ഈഴവ സമുദയറ്റിനു വലിയ ബുദ്ധിമുട്ടില്ല... ഞങ്ങളുടെ ഈഴവരുടെ നിഷ്കളങ്കതയുടെ ദാനം ആന്നു കമ്മ്യൂണിസ്റ്റ് പാർട്ടി കിട്ടിയിരിക്കുന്ന അടികാരവും സ്ഥാനവും ... അല്ലാരുന്നേൽ കമ്മ്യൂണിസം ലോകത്ത് എവിടെയും എന്നാ പോലെ ഇവിടേം നമവസേശം ആകുമാരുന്നു .. ഈഴവ സമുദായത്തെ ഒരു പാർട്ടി കാരനും ഉപദേശിക്കാൻ വേണ്ട.. പകരം നിങ്ങളുടെ ആശയ ദാരിദ്രത്തിനു ശിവഗിരിയിൽ വാ... ഗുരുവിനെ അറിയൂ അപ്പൊ മനസിലാകും മോഡിയും നിങ്ങളും എന്ത് കൊണ്ടാണ് ഗുരുവിനു ഒന്നകുനത് എന്ന്..
ഗൌരി അമ്മയെ ചോത്തി ഗൌരി എന്നു വിളിച്ചു കളിയാക്കിയവരെ പോലും ഞങ്ങൾ പൊക്കി കൊണ്ടു നടന്നിട്ടുണ്ട് എന്നത് ഞങ്ങളുടെ കഴിവ് കേടല്ല ജാതിയുടെ പേരിൽ മറ്റുള്ളവരെ വേറിട്ടു കാണാൻ കഴിയാത്ത മാന്യത കൊണ്ടാണ്
Thursday, 13 June 2013
ഈഴവർ എവിടെ നിന്നും വന്നു?
1944ൽ പ്രസിദ്ധീകരിച്ച ഒരു മാസികയിൽ ഒരു ചരിത്ര പണ്ഡിതൻ ഇങ്ങനെ പറഞ്ഞു കാണുന്നു. ‘ഹിരണ്യകശിപുവിന്‍റെ മകൻ പ്രഹ്ളാദൻ, പ്രഹ്ളാദന്‍റെ മകൻ വിരോചനൻ. ഇവരെല്ലാം ദിതിയുടെ പരമ്പരയിൽ പെട്ടവർ ആയതിനാൽ ഇവരെല്ലാം ദിജന്മാരാണു്. ‘ദിജൻ’ എന്ന വാക്കു ലോപിച്ചാണു് ‘തീയൻ’ എന്ന വാക്കുണ്ടായതു്.’ കേരളത്തിലെ തീയന്മാർ അപ്പോൾ മഹാബലിയുടെ വംശജരാണല്ലോ? ഈഴവർ മണ്ഡോദരിയുടെ തായ് വഴിയിൽപ്പെട്ടവരാണന്നും പറയപ്പെടുന്നുണ്ടു്. കൊല്ലത്തുവച്ചു നടന്ന എസ്സ് എൻ ഡി പിയുടെ മുപ്പത്തിഒന്നാം വാർഷികത്തിൽ അന്നത്തെ എസ്സ് എൻ ഡി പി നേതാക്കളിൽ ഒരാളായിരുന്ന ശ്രീമാൻ റ്റി കെ നാരായണൻ ‘കാർണീലിയസ് നാടാർ തമിഴിൽ എഴുതിയിട്ടുള്ള അമരപുരാണം എന്ന ഗ്രന്ഥത്തിൽ ചോള-പാണ്ഡ്യ രാജാക്കന്മാരും, മൈസൂറിലെ കദംബരാജാക്കന്മാരും, ശ്രീരാമൻ, ശ്രീപരമേശ്വരൻ തുടങ്ങി പുരാണേതിഹാസങ്ങളിൽ പറയുന്ന ദേവാസുരന്മാരിൽ പലരും ഈഴവരായിരുന്നു എന്നു സമർത്ഥിച്ചിട്ടുണ്ടു്’ എന്നു് തന്‍റെ പ്രസംഗത്തിൽ പറയുകയുണ്ടായി.
കേരളത്തിൽ വസിക്കുന്ന ജനങ്ങളെ ആദിവാസികൾ എന്നും വിദേശീയരെന്നും രണ്ടായി വിഭജിച്ചാൽ; ചെറുമർ, പുലയർ, കാടർ, മലയർ, നായാടികൾ, കുറുമ്പർ, കുറിച്ചിയവർ, എന്നിവർ ആദിമനിവാസികളും; ഈഴവർ, നായന്മാർ, ജൂതന്മാർ നമ്പൂതിരിമാർ, ഇവർ പില്ക്കാലങ്ങളിൽ വന്ന വിദേശീയരും ആകാനാണു സാദ്ധ്യത എന്നു് ‘കേരളരാജ്യം’ എന്ന ഒരു പ്രസിദ്ധീകരണം അതിന്‍റെ ഒന്നാം വാല്യത്തിന്‍റെ അഞ്ചാം പുറത്തു പറയുന്നുണ്ടു്. വരവുകാരെന്നു കരുതപ്പെടുന്നവരിൽ ആദ്യം വന്നവർ ഈഴവരും, രണ്ടാമതു വന്നവർ നായന്മാരും, മൂന്നാമതു വന്നവർ നമ്പൂരി ബ്രഹ്മണരും ആകാനാണു സാദ്ധ്യത എന്നു് ശ്രീ പത്മനാഭമേനോൻ അദ്ദേഹത്തിന്‍റെ കേരളചരിത്രത്തിൽ പറയുന്നുണ്ട്. ഈഴവർ തുളുനാടു ഭരിച്ചിരുന്ന ആഴ്വ രാജവംശത്തിൽ പെട്ടവരാണെന്നു് ഒരു പ്രസിദ്ധ ചരിത്രകാരനായ ഇളംകുളം കുഞ്ഞൻപിള്ള പറയുന്നു.
പർവ്വത പ്രദേശങ്ങളിൽ ജീവിക്കുന്ന അഥവാ ജീവിച്ചിരുന്ന മലവർഗ്ഗക്കാർ അവിടെത്തന്നെ പർത്തിരുന്ന ആദിമനിവാസികളുടെ പിന്തുടർച്ചക്കാരാണെന്ന അനുമാനമാണു് പല ചരിത്രകാരന്മാർക്കും നരവംശശാസ്ത്രജ്ഞന്മാർക്കും ഉള്ളതു് ആദികാലങ്ങളിൽ ഫലഭൂയിഷ്ടമായ മണ്ണിൽ വളർന്ന കായ്കനികളും ഇലകളും ആഹരിച്ചു ജീവിച്ച അവർ കാലക്രമേണ വിഷയസുഖങ്ങളിൽ ലോലുപരായപ്പോൾ പക്ഷിമൃഗാദികളിലേക്കും തിരിഞ്ഞിരിക്കാം. അതും പോരാതായപ്പോൾ കട്ടിൽ നിന്നും കടൽത്തീരത്തേക്കു മാറി, പുതിയ വിഷയസുഖങ്ങളായി മത്സ്യവും മദ്യവും പുതുമാംസവും ഉപയോഗിക്കാൻ തുടങ്ങിയിരിക്കണം. ഇതിനെ പരിഷ്ക്കാരം എന്നും ചിലർ പറയും. കാലാന്തരത്തിൽ സാമൂഹ്യജീവിതം തുടങ്ങിയിരിക്കാനാണു സാദ്ധ്യത. ആ അവസരത്തിലാകണം ആരാധനയുടെ തുടക്കം. ആദികാല ആരാധനയിൽ നിന്നും ആകാം കാളിപൂജയും മറ്റും തുടങ്ങിയതെന്നും കരുതുന്ന ചരിത്രകാരന്മാരുണ്ടു്. ഈ പൂജയ്ക്കു വേണ്ടിയാകണം കാവുകൾ ഉണ്ടാക്കപ്പെട്ടതും.
സാമൂഹ്യജീവിതം ഒരു ഭരണസമ്പ്രദായത്തിനു ജന്മം നല്കുക ഇന്നതു സ്വാഭാവികം തന്നെ. അങ്ങനെ ഓരോ ദേശങ്ങളിലും വസിച്ചുരുന്നവർ കൂട്ടത്തിൽ സമർദ്ധനായ ആളുടെ നേതൃത്ത്വത്തിൽ ഒരു ഭരണസവിധാനം ഉണ്ടാക്കിയിരിക്കണം. അങ്ങനെയാവണം കരപ്രമാണിമാരുടെ ഉത്ഭവം. കലം കടന്നപ്പോൾ കരപ്രമാണികൾ ഭരണത്തിന്‍റെ ചുക്കാൻ പിടിക്കുന്ന രാജാക്കന്മാരായി മാറിയിരിക്കണം. ഭരണത്തിന്‍റെ ഭാഗമായി, ക്രമസമാധാനപാലനം, നീതിപാലനം ഇവയും തുടങ്ങിയിരിക്കാനാണു സാധ്യത. അതിനുവേണ്ടി പരിശീലനം നല്കാൻ വേണ്ട സൗകര്യങ്ങൾ ഉണ്ടക്കിയിരിക്കാനും സാദ്ധ്യത ഉണ്ടു്. അതിന്‍റെ ഭാഗമായി കളരികളും പാഠശാലകളും ഉണ്ടായി എന്നും അനുമാനിക്കാം.
കാലാന്തരത്തിൽ പുരോഗമനം വീണ്ടും വന്നപ്പോൾ ചെയ്തുകൊണ്ടിരുന്ന തൊഴിലിന്‍റെ അടിസ്ഥാനത്തിൽ ചില നാമകരണങ്ങൾ നടന്നിരിക്കണം. അങ്ങനെ തൊഴിലടിസ്ഥാനത്തിൽ നല്കപ്പെട്ട പേരുകളാകണം പിന്നീടു് ജാതിയും വർണ്ണങ്ങളും ആയിപരിണമിച്ചതും. സേവനതല്പ്പരരായവരിൽ കഴിവു കൂടിയവർ ഭരാണധിപന്മാരും അവരെ സഹായിക്കുന്നവരും ആയി അവരോധിക്കപ്പെടുക സാധാരണമായും സംഭവിച്ചിരിക്കണം. അങ്ങനെ ഭരണകാര്യങ്ങൾ നടത്തുകയും അതിൽ സഹായിക്കുകയും ചെയ്തവർ ‘സേവകർ’ ആയി എന്നു പറയാം. ആ സേവകരായിരിക്കണം പിന്നീടു് ‘ചേവകർ’ ആയി ചിത്രീകരിക്കപ്പെട്ടതും, അങ്ങനെയാണു് ‘ചേവകർ’ ഉണ്ടായതെന്നും ചരിത്രകാർന്മാർക്ക് അഭിപ്രായം ഉണ്ടു്. അങ്ങനെ ചെയ്തു പോന്ന ജോലിയുടെ അടിസ്താനത്തിൽ മറ്റും പലപേരുകളും ഉണ്ടായിരിക്കണം.
ഇങ്ങനെ ജാതികൾ തിരിഞ്ഞു എങ്കിലും, തുടക്കത്തിൽ എല്ലാവരും ഒന്നിൽ നിന്നും തന്നെയായിരുന്നു ഊരുത്തിരിഞ്ഞു വന്നതെന്നു വേണം നാം അനുമാനിക്കാൻ. അപ്പോൾ നാമെല്ലാം ഒന്നു തന്നെ എന്നു പറയാം. എല്ലാവരും, കേരളത്തിൽ തന്നെ ഉണ്ടായിരുന്നവർ തന്നെയാകണം ഇന്നു് ഊഹിക്കുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഈഴവരും അതിൽ ഉൾപ്പെടും.
Subscribe to:
Comments (Atom)
